ഇത് വെറും മണ്ണോ ! അല്ല
വിസ്ഫോടനാഗ്നിയില്
നൊന്ത് പിറന്ന ഗോളത്തില്‍
പ്രാണന്തുടികൊട്ടുമിടം
ഇത് കാനനഗിരികള്
ഗരിമപടര്ത്തിയ ദേവാങ്കണം
കേള്ക്കാമിവിടെ നിത്യം
ധര്മ്മമൂറും പാഞ്ചജന്യം
സപ്ത നദീതീര്ത്ഥത്തില്
നീരാടിയ പരമേശ്വരി
സൈന്ധവത്തേരിലേറിയ
പാര്‍വ്വതി, നീ വീരരത്നം
ജഗത്തൊക്കെയാനന്ദം
വിടര്‍ത്തിയ ശ്രീരഘുരാമനും
മുരളീനാദത്തിലാറടിച്ച
കുസൃതികണ്ണനും, നീ തായ
ഉണ്മ നീ അമ്മ മഹിമയേറും
മഹാരഥന്മാര്‍ക്കു,മിന്നെനിയ്ക്കും
അമ്മ നീ നന്മ അജ്ഞാതമാമായിരം
സൗരയൂഥ വൈഭവത്തിനും.
മംഗളദായികേ
നിന്നിലലിയുമീഞാന്, ഈ –
ജന്മമര്ച്ചിതമമ്മയ്ക്കു
പൂജാമലരായ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: