പത്തനംതിട്ട:നൂറ്റിഅഞ്ചാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തില്‍ തെളിയിക്കുന്നതിനുള്ള വിദ്യാധിരാജ ജ്യോതിയുംവഹിച്ചുകൊണ്ടുള്ള പ്രയാണം പന്മന ആശ്രമത്തില്‍നിന്നും തുടങ്ങി.
അമൃതാനന്ദമയീ മഠത്തിലെ സ്വാമി ദേവാത്മാനന്ദ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.റ്റി.എന്‍ ഉപേന്ദ്രനാഥക്കുറുപ്പ് അദ്ധ്യക്ഷനായിരുന്നു. പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ ചട്ടമ്പിസ്വാമിയുടെ സമാധി ക്ഷേത്രത്തില്‍നിന്നും കൊളുത്തിയ ജ്യോതി ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.റ്റി.എന്‍ ഉപേന്ദ്രനാഥക്കുറുപ്പിന് കൈമാറി. ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.എസ്.നായര്‍, മാലേത്ത് സരളാദേവി, സെക്രട്ടറി എം.പി.ശശിധരന് നായര്‍, ട്രഷറര്‍ എം.കെ.വിജയന്‍പിള്ള, ഘോഷയാത്ര കണ്‍വീനര്‍മാരായ ഇലന്തൂര്‍ ഹരിദാസ്, കെ.പി.സോമന്, ജി.കൃഷ്ണകുമാര്‍, വിജയാനന്ദന് നായര്‍ വനിതാവേദി കണ്‍വീനര്‍ രത്നമ്മ വി പിള്ള, വിലാസിനി രാമചന്ദ്രന്, രാധാമണിയമ്മ, ചന്ദ്രശേഖരക്കുറുപ്പ്, പി.ആര്.ഷാജി, കുറുന്താര്‍ ഉത്തമന്, ശ്രീകുമാര്‍ ഇരുപ്പക്കാട്ട്, രവി കുന്നേക്കാട്ട്, പന്മന മഞ്ജേഷ് എന്നിവര്‍ പ്രസംഗിച്ചു. കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം, ചെട്ടികുളങ്ങര, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആദ്യദിനം ആറന്മുളയില് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: