മലപ്പുറം: രണ്ടുമാസത്തെ കാത്തിരിപ്പിനൊരുവിടല് ക്ഷയരോഗ മരുന്നുകളെത്തി. മരുന്ന് ജില്ലയില്‍ ലഭ്യമാണെന്ന് ടിബി ഓഫീസര്‍ അറിയിച്ചു.
നിലവില്‍ വിതരണം ചെയ്തിരുന്ന മരുന്നുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും പുതിയ മരുന്നുകളുടെ വിതരണം തുടങ്ങാത്തതുമായിരുന്നു മരുന്നു വിതരണം നിലക്കാന് കാരണം. സര്‍ക്കാര്‍ സംവിധാനം താറുമാറായതോടെ എന്ന് മരുന്ന് വരുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ആരോഗ്യവകുപ്പ് അധികൃതര്‍.
പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയില്‍ പത്തുവര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷയരോഗത്തിനുള്ള മരുന്നുകള്‍ വിതരണം ചെയ്തുവരികയാണ്. ചികിത്സ തുടങ്ങുന്ന രോഗിക്ക് ആദ്യത്തെ രണ്ടുമാസം ആഴ്ചയില്‍ മൂന്ന് തവണയാണ് മരുന്നുകള്‍ നല്‍കുക.
ഒരു സമയം ഏഴുഗുളികകള് കഴിക്കണം. പീന്നിടുള്ള നാലുമാസം എല്ലാ ദിവസവും മരുന്നുകള്‍ കഴിക്കണം. ആദ്യത്തെ രണ്ടു മാസം ഏഴുഗുളികകള് കഴിക്കേണ്ടിവരുന്നതിനാല്‍ പലര്‍ക്കും വലിയ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനെ തുടര്‍ന്നാണ് പദ്ധതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ രീതിയനുസരിച്ച് ആദ്യം മുതല്‍ തന്നെ എല്ല ദിവസവും ഗുളികകള്‍ കഴിക്കണം.
പുതിയ പരിപാടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ തന്നെ പഴയ മരുന്നുകള്‍ നിര്‍ത്തല്‍ ചെയ്തു. ജനുവരി ഒന്നുമുതല്‍ പുതിയ രീതി നടപ്പിലാക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അതനുസരിച്ച് ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ പരിശീലനവും നല്കി.
എന്നാല്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും മരുന്ന് വന്നില്ല. അതോടെ താലൂക്ക്, ജില്ലാ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിരമായി ക്ഷയരോഗത്തിന് മരുന്നുകള്‍ കഴിക്കുന്ന രോഗികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.യ രോഗികള്‍ മരുന്ന് കഴിക്കാതിരിക്കുന്നത് രോഗം കൂടുതല്‍ പേരിലേക്ക് പകരാനുള്ള സാധ്യതയുള്ളതിനാല്‍ ആരോഗ്യപ്രവര്‍ത്തകരും പ്രതിഷേധം ആരംഭിച്ചതോടെയാണ് മരുന്നുകള്‍ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: