പത്തനംതിട്ട: സേവന മാതൃകയായി നവദമ്പതികള്‍. കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മാര്‍ക്സിസ്റ്റ് ഭീകരതയുടെ ഇരകളായ കുടുംബങ്ങളെ സഹായിക്കാനായി സ്വരൂപിക്കുന്ന കണ്ണൂര്‍ പീഢിത സഹായ നിധിയുടെ ഉദ്ഘാടനം കൂടിയായി വിവാഹവേദി.
ഇന്നലെ വിവാഹിതരായ പ്രമോദും ആര്യലക്ഷ്മിയുമാണ് സേവനപാതയിലൂടെ പുതുജീവിതം ആരംഭിച്ചത്. പൂങ്കാവ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കതിര് മണ്ഡപത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ദമ്പദികളില്‍ നിന്നും തുക ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് അശോക് കുമാര്‍ ഏറ്റുവാങ്ങി. സഹായനിധിശേഖരണത്തിന്റെ ഇളകൊള്ളൂര്‍ ശാഖാതല ഉദ്ഘാടനമാണ് നടന്നത്. സേവന മാതൃകയായ നവദമ്പതികളെ ബന്ധുക്കളും അതിഥികളും പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: