പന്തളം: ഇന്‍ഡ്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (അമെന്‍ഡ്മെന്റ്) ആക്ട് 2016 നിയമമാക്കുന്നത് മെഡിക്കല്‍ സേവന വിദ്യാഭ്യാസ രംഗങ്ങളില്‍ അനഭിലഷണീയമായ മാറ്റങ്ങളുണ്ടാക്കുമെന്ന് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു.
ഇതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെ ദേശവ്യാപകമായി പഠിപ്പു മുടക്കി പ്രതിഷേധിച്ചു. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ്, അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ്, എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇന്നലെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ പഠിപ്പു മുടക്കി പ്രതിഷേധിച്ചു. തിരുവല്ലയില്‍ സമരപരിപാടിയുടെ ഭാഗമായി നഗരംചുറ്റിയുള്ള പ്രതിഷേധറാലി നിയുക്ത ദേശീയ വൈസ് പ്രസിഡന്റ് ഡോ. റോയ് എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്തു. പ്രതിഷേധയോഗം ഐഎംഎ തിരുവല്ല യൂണിറ്റ് പ്രസിഡന്റ് ഡോ. എ.ജെ. ജോണിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ഐഎംഎ ജില്ലാ ചെയര്മാന് ഡോ. റ്റി.ജി. വര്‍ഗ്ഗീസ്, മുതിര്‍ന്ന നേതാക്കളായ ഡോ. പ്രസാദ് എ. ചീരമറ്റം, ഡോ. രാമലിംഗം, ഡോ. വാസുദേവന്‍ നമ്പൂതിരി, ഡോ. കുര്യന് ഉമ്മന്‍, പന്തളം യൂണിറ്റ് പ്രസിഡന്റ് ഡോ. ജയചന്ദ്രന് നായര്‍, ഡോ. കെ.എന്‍. ബാബു, വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഡീജോ ജോസ് എന്നിവര്‍ സംസാരിച്ചു.
അടൂരില്‍ ഗാന്ധിസ്മൃതി മൈതാനത്തേക്കു നടന്ന പ്രതിഷേധ റാലി അടൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. തോമസ് മുതലാളി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ കണ്‍വീനര്‍ ഡോ. ബിലെ ഭാസ്കര്‍, അടൂര്‍ യൂണിറ്റ് സെക്രട്ടറി ഡോ. അരുണ്‍ കുമാര്‍, ഡോ. വേണുകുമാര്‍, ഡോ. കെ.ജി. വര്‍ഗ്ഗീസ്, ഡോ. കരുണാകരന്, കോളേജ് യൂണിയന് ഭാരവാഹികളായ ജേക്കബ് ബി.കെ., അജോമോന്‍, അക്ഷയ എന്നിവര്‍ സംസാരിച്ചു. ഡോ. റ്റി.ജി. വര്‍ഗ്ഗീസ്, ഡോ. പ്രസാദ് എ. ചീരമറ്റം, ഡോ. രാമലിംഗം, ഡോ. വാസുദേവന്‍ നമ്പൂതിരി, ഡോ. കുര്യന് ഉമ്മന്‍, ഡോ. ജയചന്ദ്രന് നായര്‍ ഡോ. മണിമാരന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: