മലപ്പുറം: കഴിഞ്ഞ 25ന് സിപിഎമ്മുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച എസ്ഐ ഹരികൃഷ്ണനെതിരെ വീണ്ടും പാര്‍ട്ടിയുടെ പ്രതികാര നടപടി. ഹരികൃഷ്ണനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിച്ചാണ് സഖാക്കള്‍ പകരം വീട്ടിയത്. കൂടാതെ എസ്ഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം വാര്‍ത്താസമ്മേളനവും നടത്തി.
പെട്രോള്‍ പമ്പില്‍ വെച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാക്കളെ മര്‍ദിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തുയെന്നാണ് ആരോപണം. മണിമൂളി പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയും പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. ഇതിലൊരാളെ പെട്രോള്‍ പമ്പിനടുത്ത് വെച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഏമങ്ങാട് ജിതിനെ പിടികൂടുന്നതിനിടെ ബൈക്കിലെത്തിയ ജിതിന്റെ സഹോദരന് സുബിന് എസ്ഐയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മരക്ഷാര്‍ത്ഥം എസ്ഐ ആകാശത്തേക്ക് വെടിവെച്ചത് ചൂണ്ടിക്കാണിച്ചാണ് സിപിഎം പടയൊരുക്കം നടത്തുന്നത്.
എസ്ഐ വഴിക്കടവ്, മണിമൂളി ഭാഗങ്ങളിലെ മണ്ണ്, കഞ്ചാവ്, കള്ളക്കടത്ത് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതാണ് സിപിഎം പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: