പത്തനംതിട്ട:’കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് പത്തനംതിട്ട യൂണിറ്റിനെ കേരളാ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന് കറന്‍സി രഹിത യൂണിറ്റായി പ്രഖ്യാപിച്ചു.
പത്തനംതിട്ട നഗരസഭാദ്ധ്യക്ഷ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. അക്ഷയ സെന്റര്‍ സംരംഭകനായ ടി.എ.ഷാജഹാന്, കറന്‍സി രഹിത പണമിടപാടുകളെ സംബന്ധിച്ച് ക്ലാസ് നടത്തി.
കെ.എം.രാജ, സജി കോശി ജോര്‍ജ്ജ്, മാമന്വര്ഗ്ഗീസ്, രാജമാണിക്യം, ശശി ഐസക്, രാമലിംങ്കറെഡ്ഡിയാര്, സക്കീര്‍ ശാന്തി, നവാസ് തനിമ, മോഹന്‍കുമാര്‍, റെഹീം മക്കാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: