കോഴഞ്ചേരി: അംഗവൈകല്യം സംഭവിച്ച് കാല് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ഷാര്‍ജ മലയാളി സമാജം. പാദസ്പര്‍ശനം 2017 പദ്ധതിയുടെ ഭാഗമായി നാലുപേര്‍ക്കാണ് സമാജം കൃത്രിമ കാലുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. ആലപ്പുഴ ജില്ലയിലെ കൊഴുവല്ലൂര്‍ രാജീവ് ഭവനില്‍ സുശീല, പന്തളം മുളയകം തുണ്ടിയില്‍ മുഹമ്മദ് ഹനീഫ, തൃശൂര്‍ ചാലക്കുടി വെട്ടിപ്പാറ കണ്ണങ്കേരില്‍ കെ.ജെ. എഡ്വിന്, പത്തനംതിട്ട വെണ്ണിക്കുളം ചേറ്റുതാലം കോളനിയില്‍ കൊച്ചുമണ്ണില്‍ രാജീവ് എന്നിവര്‍ക്കാണ് കാലുകള്‍ നല്‍കിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി ലിംസ് സെന്ററില്‍ കാലുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: