പാലക്കാട്: ദക്ഷിണ റെയില്‍വേയില്‍ ഈ വര്‍ഷം 85 കിലോമീറ്റര്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയാക്കിയതായി പാലക്കാട് ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി അറിയിച്ചു.
ഇതില്‍ എറണാകുളം, കോട്ടയം, കായംകുളം പ്രോജക്ടിലെ പിറവം റോഡ് കുറുപ്പന്തറ (13 കിലോമീറ്റര്‍), തിരുവല്ല ചെങ്ങന്നൂര്‍ (9 കിലോമീറ്റര്‍) എന്നിവയാണ് പൂര്‍ത്തിയായത്. 24 മേല്‍പ്പാലങ്ങളും 23 കീഴ്പ്പാലങ്ങളും അനുവദിച്ചു. 1900 കോടി രൂപയുടെ രണ്ട് പുതിയ പദ്ധതികളാണ് ഇക്കൊല്ലം അനുവദിച്ചത്. 8303 കോടി രൂപ ചെലവില്‍ 783 കിലോമീറ്ററുകളിലായി ആറ് പുതിയ പാതകള്‍ നിര്‍മ്മിച്ചു. നാല് പാതകളുടെ ഗേജ് മാറ്റത്തിനായി 5311 കോടി ചെലവാക്കി. ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രണ്ട് ഗേജ് മാറ്റ പദ്ധതികളും ഒരു പാതയിരട്ടിപ്പിക്കലും പൂര്‍ത്തിയായി. 253 കിലോമീറ്റര്‍ നീളത്തില്‍ 8 കിലോമീറ്റര്‍ ലൈന്‍ ഇരട്ടിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുന്നു.
ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തെ ശരാശരി ബജറ്റ് 121 ശതമാനം കൂടുതലാണ്.
യാത്രാ വരുമാനം നാലു ശതമാനം വര്‍ധിച്ച് 3470 കോടി രൂപയായെങ്കിലും ചരക്കുഗതാഗതത്തില്‍ 8.6% കുറവുണ്ടായതോടെ ഈയിനത്തില്‍ 1774 കോടി രൂപയാണു ലഭിച്ചത്.
യാത്രക്കാരുടെ എണ്ണം 0.4% വര്‍ധിച്ച് 60 കോടിയായി. അതേസമയം ചരക്കുഗതാഗതം 3.6% ഇടിഞ്ഞ് 23.8 ദശലക്ഷം ടണ്ണായി. മംഗളൂരൂ തുറമുഖത്തു നിന്നു പെറ്റ്കോക്കിന്റെയും കൊച്ചി ഇരുമ്പനത്തു നിന്നു അസമിലെ നുമാലിഗഡിലേക്കു നാഫ്തയുടെയും ചരക്കുഗതാഗതം പുതുതായി ആരംഭിച്ചിട്ടുണ്ട്.
പൊള്ളാച്ചി, കിണത്തുകടവ്, പോത്തന്നൂര്‍ (40 കിലോമീറ്റര്‍), പുനലൂര്‍, എടമണ്‍ (5.9 കിലോമീറ്റര്‍) എന്നീ പാതകളുടെ ഗേജ്മാറ്റവും പൂര്‍ത്തിയായി. ട്രെയിനുകളുടെ സര്‍വീസുകളില്‍ 88% കൃത്യത ഉറപ്പാക്കി. 42 റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പോയിന്റ് ഓഫ് സെയില്‍ മെഷീനുകള്‍ സ്ഥാപിച്ചു. മാര്‍ച്ചിനകം എല്ലാ റിസര്‍വേഷന്‍ കൗണ്ടറുകളിലും 70 സബര്‍ബന്‍ സ്റ്റേഷനുകളിലും ഇതു സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: