ന്യൂദല്‍ഹി: ദല്‍ഹിയില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വസന്ത് കുഞ്ചിന് സമീപം കിസാന്‍ ഘട്ടിലാണ് മോര്‍ട്ടാര്‍ ഷെല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ദേശീയ സുരക്ഷാ ഗാര്‍ഡ് സ്ഥലത്തെത്തി ഷെല്‍ കസ്റ്റഡിയില്‍ എടുത്തു നിര്‍വീര്യമാക്കി. ഷെല്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: