തിരൂരങ്ങാടി: ജല അതോറിറ്റിയുടെ ചേളാരി ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നുള്ള വിതരണം മുടങ്ങിയിട്ട് ഇന്നേക്ക് ഏഴ് ദിവസം.
വള്ളിക്കുന്ന്, മൂന്നിയുര്‍, ചേലേമ്പ്ര, തേഞ്ഞിപ്പലം, പെരുവള്ളൂര്‍. തുടങ്ങിയ നാല് പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം പൂര്‍ണമായും മുടങ്ങിയിരിക്കുകയാണ്. ചേളാരി ജലവിതരണ പ്ലാന്റിലേക്കുള്ള കുടിവെള്ളം പമ്പ് ചെയ്യുന്നത് കടലുണ്ടിപ്പുഴയിലെ പാറക്കടവ് പമ്പ് ഹൗസില്‍ നിന്നാണ്. ഇവിടത്തെ 150 എച്ച്പി മോട്ടോര്‍ തകരാറിലായതാണ് പമ്പിംങ് മുടങ്ങാന്‍ കാരണം. നിലവില്‍ നാല് മോട്ടോറുകള്‍ പാറക്കടവ് പമ്പ് ഹൗസില്‍ ഉണ്ടെങ്കിലും ഒന്നൊഴികെ മറ്റൊന്നും പ്രവര്‍ത്തനക്ഷമമല്ല. പമ്പ് ഹൗസില്‍ നിന്നും ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് എട്ട് കിലോമീറ്ററിലധികം ദൂരമുണ്ട്. കടുത്ത വേനലിലും മോട്ടോര്‍ തകരാര്‍ കാരണം പമ്പിങ് മുടങ്ങുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. അതേസമയം സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് ശേഷം നാളെ മുതല്‍ മാത്രമേ കുടിവെള്ള വിതരണം പുന:സ്ഥാപിക്കാനാകൂയെന്ന് ജല അതോറിറ്റി പരപ്പനങ്ങാടി സബ് ഡിവിഷന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: