തിരുവനന്തപുരം: പെരിങ്ങമ്മലയില്‍ ബിജെപി ഓഫീസ് അടിച്ചുപൊട്ടിച്ച് തീയിട്ടുനശിപ്പിച്ചു. ബോര്‍ഡുകളും ബിജെപി പതാകകളും കത്തിച്ചു. കല്ലിയൂര്‍ വെള്ളായണിയില്‍ പ്രകടനം നടത്തിയ ഡിവൈഎഫ്ക്കാര്‍ ബിജെപി കൊടികളും ബോര്‍ഡുകളും നശിപ്പിച്ചു. കുളത്തൂര്‍, കഴക്കൂട്ടം, ആറ്റിങ്ങല്‍, പാറശാല, കോവളം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധത്തിന്റെ മറവില്‍ ഡിവൈഎഫ്ഐ ഗുണ്ടായിസം വ്യാപകമായി. പല സ്ഥലത്തും പോലീസ് നോക്കുകുത്തിയായിരുന്നു. തിരുവനന്തപുരം കണ്ണൂരാക്കാനുള്ള സിപിഎം ശ്രമത്തെ ഒറ്റപ്പെടുത്തുന്നു. അക്രമകാരികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: