കൊച്ചി: ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയായിരുന്നു ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം. ജനുവരി 21 മുതല്‍ നടന്ന പരേഡ് റിഹേഴ്സല്‍ മുതല്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയിരുന്നുവെന്ന് എഡിഎം സി.കെ. പ്രകാശ് പറഞ്ഞു. പാളകൊണ്ടുള്ള പാത്രങ്ങളിലും സ്റ്റീല്‍ ഗ്ലാസുകളിലുമാണ് ദിവസവും റിഹേഴ്സലിനെത്തിയ 300ലധികം പേര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നത്. റിപ്പബ്ലിക്ദിനത്തില്‍ പരേഡിനെത്തിയ 2500ലധികം ആളുകള്‍ക്ക് മധുരവിതരണം നടത്തിയതും വെള്ളം നല്കിയതും അതിഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരേഡിനുശേഷം ഭക്ഷണം നല്കിയതും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു തന്നെ. പ്ലാസ്റ്റികും പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ളേറ്റ് തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയത് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: