ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ വാസുദേവന്‍ നമ്പൂതിരിക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നു. വിഭാഗ് പ്രചാരക് കെ. പ്രശാന്ത് സമീപം.
കൊച്ചി: ആദര്‍ശത്തില്‍ അടിയുറച്ച് ജീവിച്ച ത്യാഗധനനായ സ്വയംസേവകനെയാണ് വാസുദേവന്‍ നമ്പൂതിരിയുടെ വേര്‍പാടോടെ സംഘത്തിന് നഷ്ടമായിരിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആര്‍എസ്എസ് നാലുപാടുനിന്നും എതിര്‍ക്കപ്പെട്ട കാലത്ത് സ്വയംസേവകനായി മാറിയ വാസുദേവന്‍ നമ്പൂതിരി ജീവിതകാലം മുഴുവന്‍ താന്‍ വരിച്ച ആദര്‍ശത്തിന്റെ ഉപാസകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് അത് കഴിയുന്നതുവരെ ജയില്‍വാസം അനുഭവിച്ച അദ്ദേഹത്തിന്റെ കുടുംബം അഗ്നിപരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്.
ജയില്‍ മോചിതനായശേഷവും സംഘവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ദൃഢമായിരുന്നു. ജീവിതത്തില്‍ നേരിട്ട കഷ്ടതകള്‍ കാര്യമാക്കാതെ ആദര്‍ശത്തിന്റെ പാതയില്‍ മുന്നേറാനാണ് അപ്പോഴും ശ്രമിച്ചത്. സംഘവുമായി വാസുദേവന്‍ നമ്പൂതിരിക്കുണ്ടായിരുന്നത് ആത്മീയബന്ധം തന്നെയായിരുന്നു. വ്യക്തിജീവിതത്തിന്റെ ഏറ്റിറക്കങ്ങളില്‍ ഈ ബന്ധം ഒട്ടും ഉലയാതെ സൂക്ഷിച്ച അദ്ദേഹത്തിന്റെ കുടുബത്തോടും നാം കടപ്പെട്ടിരിക്കുന്നു.
വാസുദേവന്‍ നമ്പൂതിരിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് സദ്ഗതി നേരുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: