മാഹി: മാഹി മേഖലയില്‍ അക്രമം വ്യാപിപ്പിക്കാനുള്ള സിപിഎം നീക്കം ഗുരുതരമായ പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബിജെപി മാഹി മേഖലാ കമ്മറ്റി മുന്നറിയിപ്പ് നല്കി. മാഹി മേഖലാ ബിജെപി ഓഫീസ് അക്രമിച്ചുകൊണ്ട് സിപിഎം കണ്ണൂര്‍ മോഡല്‍ അക്രമങ്ങള്‍ കേന്ദ്രഭരണ പ്രദേശമായ മയ്യഴിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 23ന് തുടങ്ങിയ അക്രമങ്ങളില്‍ എട്ടോളം വീടുകളും മാരാര്‍ജി ഭവനും തകര്‍ക്കപ്പെടുകയും മാഹിയിലെ മറ്റ് പ്രദേശങ്ങളിലേക്ക് അക്രമങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ശ്രമഫലമായി പള്ളൂര്‍ ചാലക്കര മേഖലകളില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തന ഫലമായി സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കുലും വീണ്ടും സിപിഎം അക്രമം തുടങ്ങിയിരിക്കുകയാണ്. ഇത്തരം അക്രമങ്ങള്കൊണ്ടൊന്നും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ തടയാമെന്ന വ്യാമോഹം സിപിഎം നേതൃത്വം ഉപേക്ഷിക്കണമെന്നും അക്രമം തുടരുകയാണെങ്കില്‍ ശക്തമായി പ്രതിരോധം തീര്‍ക്കുമെന്നും മണ്ഡലം കമ്മറ്റിയോഗം മുന്നറിയിപ്പ് നല്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇരട്ടപിലാക്കൂലില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തി. വിജയന് പൂവച്ചേരി, സത്യന് കുനിയില്‍, ശശിധരന് കാട്ടില്‍, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: