കണ്ണൂര്‍: കശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റ ആഭിമുഖ്യത്തില്‍ ‘ജീവിത വിജയം വേദങ്ങളിലൂടെ’ വേദവിദ്യ പരിശീലന പരിപാടി 29ന് വൈകുന്നേരം 4 മണിക്ക് യോഗശാല റോഡിലുള്ള ജവഹര്‍ ലൈബ്രറി ഹാളില്‍ ആചാര്യ എം.ആര്.രാജേഷ് ഉദ്ഘാടനം ചെയ്യും. വേദങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിത്വ വികാസം, കുടുംബ ജീവിതം, സാമൂഹിക ബന്ധം, ഭക്ഷണ സംസ്കാരം, സാമ്പത്തിക വിനിയോഗം, സമയക്രമീകരണം, ആരോഗ്യ സംരക്ഷണം, യോഗ എന്നിവയുമായി ബന്ധപ്പെട്ട ജീവിതക്രമങ്ങളെ ആധുനിക ലോകത്തിന് ഉപയോഗമാകും വിധം പഠിപ്പിക്കാനും അനുശീലിപ്പിക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ വേദവിദ്യാ പരിശീലന പദ്ധതി.
നാല് വേദങ്ങളിലെയും മന്ത്രങ്ങള്‍ക്കും സൂത്രങ്ങള്ക്കുമൊപ്പം പ്രാചീന വൈദിക ചരിത്രവും സാമൂഹികൃസാമ്പത്തിക ശാസ്ത്രവും ആരോഗ്യ ശാസ്ത്രവും വൈദിക ജ്യോതിഷവും വേദഗണിത പദ്ധതിയും ആഴത്തില്‍ പഠിപ്പിക്കുന്നതാവും പുതിയ പഠന പദ്ധതി. ബ്രഹ്മയജ്ഞമെന്ന പ്രാചീന ധ്യാന പദ്ധതിയും അഗ്നിഹോത്രമെന്ന് വൈദിക ഹോമ പദ്ധതിയും പഠനത്തിന്റെ ഭാഗമാണ്.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ എല്ലാ ഞായാഴ്ചയും രാവിലെ 8.30ന് ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847185266, 9895655156.
പ്രതികരിക്കാൻ ഇവിടെ എഴുതുക: