തിരുവല്ല: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം നേതൃത്വ നല്കുന്ന ഇടത ഭീകരതയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി കണ്ണൂര്‍ പീഡിത നിധിശേഖരണത്തിന് തുടക്കമായി.തിരുവല്ല താലൂക്ക്തല ഉദ്ഘാടനം ബിഡിജെഎസ് ഉപാദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരി നിര്‍വ്വഹിച്ചു.ചടങ്ങില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി കെ.എന്‍ സന്തോഷ് സഹായനിധി ഏറ്റുവാങ്ങി.
വരുംദിനങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ണൂര്‍ പീഡിത നിധിശേഖരണത്തിന് തുടക്കമാകും.ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഇതു സംബന്ധിച്ച പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സാമൂഹ്യ, സാംസ്കാരിക, പരിവാര്‍ സംഘടനകളും പ്രവര്‍ത്തനങ്ങളില്‍ അണിനിരക്കും. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ അക്രമം മൂലം ദുരിതമനുഭവിക്കുന്ന കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങായി തുടക്കമിട്ട ഉദ്യമത്തിന് മികച്ച പിന്തുണയാണ് വിവിധ കോണുകളില്‍ നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്.ഇന്നലെ നടന്ന താലൂക്ക് തല ഉദ്ഘാടന ചടങ്ങില്‍ ശബരിഗിരി ജി്ല്ലാ കാര്യവാഹ് ജി.വിനു.ജില്ലാ ബൗദ്ധിക്ക് പ്രമുഖ് സി.രാജേഷ്,സഹ വ്യവസ്ഥാ പ്രമുഖ് ശ്യാം കുമാര്‍, താലൂക്ക് കാര്യവാഹ് കെ.ആര് രതീഷ്,വ്യവസ്ഥാ പ്രമുഖ് എന്‍.ആര് ജയി ന്,സഹ കാര്യവാഹ് വിഷ ്ണു.നഗരം സേവാപ്രമുഖ് ത്രിലോകനാഥ്,മണ്ഡല് ബൗദ്ധിക്ക് പ്രമുഖ് വിഷ്ണു എന്നി വര് പങ്കെടുത്തു.സിപിഎമ്മിന്റെ അക്രമരാഷ്ടീയത്തിനെതിരെ മഹാത്മാ ഗാന്ധി സൃമൃതി ദിനമായ ജനുവരി 30ന് ബഹുജന സത്യാഗൃഹം സംഘടിപ്പിക്കും.ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിവിധ ക്ഷേത്ര സംഘടനാ ഭാരവാഹികള്‍ അടക്കം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: