കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മികച്ച നിലയില്‍ നടത്തിയതിന് കണ്ണൂര്‍ ജില്ലാ കലക്ടറായിരുന്ന പി.ബാലകിരണും തെരഞ്ഞെടുപ്പ് അക്രമങ്ങളില്ലാതെ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സുഗമമായ വോട്ടിങ്ങ് സാധ്യമാക്കിയതിന് മുന്‍ ജില്ലാ പൊലീസ് ചീഫ് ഹരിശങ്കറും ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി. ദേശിയ സമ്മതിദായക ദിനാഘോഷ പരിപാടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഇരുവരും പുരസ്ക്കാരം ഏറ്റുവാങ്ങി.
1054 പോളിങ്ങ് ബൂത്തുകളില്‍ ലൈവ് ടെലികാസ്റ്റ് ഏര്‍പ്പെടുത്തിയതും ബൂത്തുകള്‍ ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്ത നടപടികളാണ് ബാലകിരണിനെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്. മാതൃക ബൂത്തുകളെന്ന രീതിയില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും ജില്ലയില്‍ ഒരുക്കിയിരുന്നു. പ്രചാരണത്തിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും പ്ലാസ്റ്റിക്കും ഫഌക്സും പോലുള്ളവ ഒഴിവാക്കിയതും ഏറെ ശ്രദ്ധ നേടി. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തതും നൂതനമായ ആശയമായിരുന്നു.
കണ്ണൂരില്‍ ജനങ്ങള്‍ക്ക് ഭീതിയുണ്ടാക്കാതെയും എന്നാല്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയും സുഗമമായ തെരഞ്ഞെടുപ്പ പ്രക്രിയ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളാണ് ഹരിശങ്കറിന് പുരസ്ക്കാരം നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: