പയ്യന്നൂര്‍: പാണപ്പുഴ വയലിച്ചേരിക്കാവ് കൈയേറി ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞ വള്ളിക്കെട്ട് നശിപ്പിച്ചതിനെതിരെ വന്‍ പ്രതിഷേധം. ക്ഷേത്ര വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് കാവിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തു. ഏക്കറുകളോളം വിസ്തൃതിയുള്ള നാഗത്തിലെ വന്‍ മരങ്ങളും ഔഷധസസ്യങ്ങളും വള്ളിപ്പടര്പ്പുകളുമടങ്ങുന്ന കാവിന്റെ ഉള്‍ഭാഗമാണ് വെട്ടിനശിപ്പിച്ചത്. ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞ അപൂര്‍വ്വ സസ്യസമ്പത്താണിത്.സമീപത്തുള്ളവയലിച്ചേരി തോട്ടിലേക്ക് നീര് ചുരത്തുന്ന കാവിന് പ്രദേശ ംവണ്ണാത്തിപ്പുഴയുടെ വ്യഷ്ടിപ്രദേശം കൂടിയാണ്. പരിസരവാസികള്‍ പകല്‍ ജോലിക്കു പോയ സമയത്താണ് കൈയേറ്റവും മരങ്ങള്‍ മുറിക്കലും നടന്നത്. സംഭവമറിഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകരടക്കം വന്‍ ജനങ്ങള്‍ കാവ് സന്ദര്‍ശിച്ചു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി സ്ത്രീകളടക്കം പങ്കെടുത്തു കൊണ്ട് മനുഷ്യപ്രതിരോധ മതില് തീര്‍ത്തു. പരസ്ഥിതി പ്രവര്ത്തകന് ഭാസ്കരന് വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. വി.മാധവന്, കെ.പി.ശേഖരന്, നിശാന്ത് കുളപ്പുറം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: