കണ്ണൂര്‍: കൊലപാതക രാഷ്ട്രീയത്തിലൂടെയും വ്യാജപ്രചാരണത്തിലൂടെയും കണ്ണൂര്‍ ജില്ലയെ കലാപഭൂമിയാക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് സിപിഎം നേതൃത്വം നടത്തുന്നതെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്താവനയില്‍ പറഞ്ഞു. തലശ്ശേരി കൊമ്മല്‍ വയലില്‍ സിപിഎം സംഘം ബോംബാക്രമണം നടത്തിയശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സ്ഫോടനത്തിന് പിന്നിലെന്ന് നുണപ്രചാരണം നടത്തുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന് സംസാരിച്ച നങ്ങാറത്ത് പീടികയും സ്ഫോടനം നടന്ന കൊമ്മല്‍ വയലും തമ്മില്‍ അരകിലോമീറ്ററോളം അകലമുണ്ട്. സ്ഫോടനത്തില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ രംഗത്തെത്തിയത് സിപിഎം ഉന്നതനേതൃത്വത്തിന്റെ ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായതോടെ ജനശ്രദ്ധ തിരിച്ച് വിടാനും ആര്‍എസ്എസിനെ കരിവാരിത്തേക്കാനുമാണ് സിപിഎം ശ്രമിക്കുന്നത്. തലശ്ശേരി ധര്‍മ്മടത്ത് ബിജെപി പ്രവര്ത്തകന് സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയതിലുള്ള ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് സിപിഎം ഇപ്പോള്‍ നടത്തുന്ന വ്യാജപ്രചാരണത്തിന് പിന്നില്‍. ജില്ലയില്‍ സമാധാനാന്തരീക്ഷം തിരിച്ച് വരരുതെന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനമാണ് തുടര്‍ച്ചയായി നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണം. തലശ്ശേരി സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി യഥര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രമോദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: