കണ്ണൂര്‍: മിസ്റ്റര്‍ മലബാര്‍ ബോഡി ബില്‍ഡിങ് അസോസിയേഷന്റെയും ബോഡി ബില്‍ഡിങ് അസോസിയേഷന് ഓഫ് കേരളയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മിസ്റ്റര്‍ മലബാര്‍ ആന്റ് മിസ് ഫിറ്റ്നസ് മലബാര്‍ ശരീരസൗന്ദര്യ മത്സരം കണ്ണൂരില്‍ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 5 മണിക്ക് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ മന്ത്രി കെ.കെ.ശൈലജ മത്സരം ഉദ്ഘാടനം ചെയ്യും. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ലെസ്ലി ജോണ്‍ പീറ്റര്‍ അധ്യക്ഷത വഹിക്കും. മന്ത്രി കടന്നപള്ളി രാമചന്ദ്രന്, മേയര്‍ ഇ.പി.ലത എന്നിവര്‍ മുഖ്യാതിഥികളാകും. കെ.എം.ഷാജി എംഎല്‍എ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ജില്ലാ പോലീസ് മേധാവി കെ.പി.ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും. പി.കെ.ശ്രീമതി എംപി സമ്മാനങ്ങള്‍ വിതരണം ചെയ്യും. സിനിമാതാരവും മുന്‍ മിസ്റ്റര്‍ ഇന്ത്യയുമായ അബുസലീം വിശിഷ്ടാതിഥിയാകും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സംസ്ഥാന ദേശിയ ചാമ്പ്യന്മാര് ഉള്‍പ്പെടെയുള്ള താരങ്ങളും ജില്ലകളിലെ റെയില്‍വ്വെ സര്‍വ്വീസസ്, നേവി, എയര്‍ഫോഴ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ താരങ്ങളും മത്സരത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.കെ.പ്രീത്, കെ.വി.ഷാജു, എം.കെ.കൃഷ്ണകുമാര്‍, കെ.മഹേഷ് ബാബു, കെ.പി.അബ്ദുല്‍ നാസര്‍, എ.എം.ലിഷാന്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: