ചങ്ങനാശേരി: എന്‍എസ്എസ് പ്രതിനിധിസഭയിലേക്കുള്ള ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 12ന് അതത് താലൂക്ക് എന്‍എസ്എസ് യൂണിയന് ഓഫീസില്‍ നടത്തുമെന്ന് എന്‍എസ്എസ് ഇലക്ഷന് കമ്മീഷന് അഡ്വ.പി.ജി. പരമേശ്വരപ്പണിക്കര്‍ അറിയിച്ചു. പ്രഥമ വോട്ടര്‍പട്ടിക ജനുവരി 30ന് എന്‍എസ്എസ് യൂണിയന് ഓഫീസില്‍ പ്രസിദ്ധീകരിക്കും.
വോട്ടര്പട്ടികയിന്മേലുള്ള പരാതികള്‍ ഫെബ്രുവരി ആറു വരെ സ്വീകരിക്കും. ഫൈനല്‍ വോട്ടര്‍പട്ടിക 15ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശപത്രികകള്‍ മാര്‍ച്ച് ഒന്നിന് രാവിലെ 10 മുതല്‍ ഒന്നു വരെ അതത് താലൂക്കിലെ എന്‍എസ്എസ് ഇലക്ഷന് ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. മത്സരം ഉള്ളപക്ഷം വോട്ടെടുപ്പ് മാര്‍ച്ച് 12ന് രാവിലെ 10 മുതല്‍ ഒന്ന് വരെ അതത് താലൂക്ക് എന്‍എസ്എസ് യൂണിയന് ഓഫീസില്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: