മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലം ആരംഭിക്കുന്നത് കണക്കിലെടുത്ത് ഇരവികുളം നാഷണല്‍ പാര്‍ക്ക് ഫെബ്രുവരി ഒന്നിന് അടയ്ക്കും. ഏപ്രില്‍ ഒന്നിന് വീണ്ടും പ്രവേശനം അനുവദിക്കൂവെന്ന് കേരള പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് അറിയിച്ചു.
വരയാടുകള്‍ക്ക് സുരക്ഷിതമായ പ്രജനനകാലം ഉറപ്പുവരുത്തുകയും വരയാടിന് കുഞ്ഞുങ്ങള്‍ക്ക് സന്ദര്‍ശക സാന്നിദ്ധ്യം കൊണ്ട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയുമാണ് ലക്ഷ്യം. പിറക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം മുന്‍വര്‍ഷങ്ങളില്‍ കൂടിയിരുന്നെങ്കിലും പ്രതികൂല കാലവവസ്ഥ അതിജീവിച്ച് ജീവിക്കുന്നവ 40 ശതമാനത്തില്‍ താഴെ മാത്രമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ പാര്ക്കിന് ചുറ്റുമുള്ള മീശപ്പുലി മല, കുണ്ടലി, ഇടലിമുട്ടപ്പാറ, മാങ്ങാപ്പാറ, എന്നീ ഇടങ്ങളിലും വരയാടുകളുണ്ട;്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: