കൊച്ചി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ കള്ളപ്പണം വെളിച്ചത്തുകൊണ്ടുവരാനായെന്ന് ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ലക്ഷ്മ റെഡ്ഡി. അഖിലേന്ത്യാ ഗ്രാമീണ്‍ ബാങ്ക് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്റെയും ഓഫീസേഴ്സ് ഓര്‍ഗനൈസേഷന്റെയും ദ്വിദിന കാര്യകാരി സമിതി യോഗം എറണാകുളത്ത് ബിഎംഎസ് ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ വ്യത്യാസം മാറ്റിവച്ച് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തൊഴിലാളികള്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വാണിജ്യ ബാങ്കുകളില്‍ നടപ്പിലാക്കിയ പെന്ഷന് പദ്ധതി ഗ്രാമീണ ബാങ്കുകളിലും നടപ്പാക്കണമെന്ന് ആള് ഇന്ത്യാ ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ആര്.കെ. ഗൗഥം ആവശ്യപ്പെട്ടു.
ഗ്രാമീണ്‍ ബാങ്കുകളില്‍ ജോലിചെയ്യുന്ന ദിവസക്കൂലിക്കാരെയും മറ്റ് താത്കാലിക ജീവനക്കാരെയും ഉടന്‍ സ്ഥിരപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ രാജ്യത്തിന്റെ വിവിധ ഗ്രാമീണ്‍ ബാങ്കുകളിലെ അറുപതോളം ഭാരവാഹികള്‍ പങ്കെടുത്തു.
കേരള ഗ്രാമീണ്‍ ബാങ്ക് വര്‍ക്കേഴ്സ് ഓര്ഗനൈസേഷന് പ്രസിഡന്റ് വിഷ്ണു ഷാന്‍ബോഗ് സ്വാഗതവും ഓഫീസേഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി രവീന്ദ്രനാഥന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: