ലക്നൗ: ഗോമാംസം നിരോധിച്ച സംസ്ഥാനങ്ങളില്‍ ബീഫ് കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക നിര്‍ദ്ദേശം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
നിയമവിരുദ്ധമായി കന്നുകാലികളെ കയറ്റി അയയ്ക്കുന്നതിനെതിരെ ഉത്തരവുണ്ട്. അതിനാല്‍ ഇത്തരത്തിലൊരു മാര്ഗനിര്ദ്ദേശത്തിനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം കാള, എരുമ എന്നിവയുടെ മാംസം വില്ക്കാന് ആനുവദിക്കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 36ഓളം ബീഫ് ഡീലര്‍മാരുടെ അസോസിയേഷന് സംസ്ഥാനത്തെ ബീഫ് നിരോധനത്തിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമം 2015നെ വെല്ലുവിളിച്ചാണ് ഡീലേഴ്സ് അസോസിയേഷന് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: