ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ രണ്ടു പേര് അറസ്റ്റില്‍. മോദിയുടെ പേരില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ അതുല്‍ കുമാര്‍, ജഗ്മോഹന് സിങ് എന്നീ ഉത്തര്‍പ്രദേശ് സ്വദേശികളാണ് സിബിഐയുടെ പിടിയിലായത്.
‘നരേന്ദ്ര മോദി കമ്പ്യൂട്ടര്‍ സാക്ഷരതാ മിഷന്’ എന്ന പേരിലുള്ള വെബ്സൈറ്റിനെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന നിലയില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി തട്ടിപ്പു നടത്തുകയായിരുന്നു ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: