വിശാഖപട്ടണം: നോട്ട് അസാധുവാക്കലിനു ശേഷം കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ വര്‍ധനയുണ്ടായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അസാധുവാക്കല്‍ പ്രഖ്യാപിച്ച സമയത്ത് ഏതാനും ദിവസം സാമ്പത്തിക ഇടപാടുകളില്‍ മാന്ദ്യം ഉണ്ടായെങ്കിലും പിന്നീട് സാധാരണഗതിയിലായെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരുകളുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ബില്‍ നടപ്പാക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും നികുതിയെ അനുകൂലിക്കുന്നു.
നോട്ട് അസാധുവാക്കലിനുശേഷം ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ വളര്‍ന്നു. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യമൊട്ടാകെ ഒരു വിപണിയാകും. പ്രത്യക്ഷ നികുതിക്കുള്ള കുത്തകാവകാശം ഇല്ലാതാവും. ബില്ലിനായി എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ എക്സൈസ്, സര്‍വീസ് ടാക്സ്, വാറ്റ്, മറ്റു പ്രാദേശിക നികുതി എന്നിവ ഒഴിവാക്കി ഒറ്റത്തവണ നികുതിയടച്ചാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: