ന്യൂദല്‍ഹി: രാജ്യത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. രണ്ടാഴ്ചത്തെ എറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം നടക്കുന്നത്. പത്ത് ഗ്രാമിന് നാനൂറ് രൂപ കുറഞ്ഞ് 29,150 എന്ന നിലയിലാണ്. ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് വിപണിയില്‍ വിലയിടിയുന്നത്.
വെള്ളിവിലയും ഇടിഞ്ഞു. കിലോയ്ക്ക് 550 രൂപ കുറഞ്ഞ് 40,950 രൂപയിലാണ് വ്യാപാരം. നാണയ നിര്‍മാണരംഗത്തും വ്യവസായ ആവശ്യങ്ങള്‍ക്കും ഇടിവുണ്ടായതോടെയാണിത്. വിദേശ വിപണികളുടെ സ്വാധീനവും ഇതിനിടയാക്കി.
അമേരിക്കന്‍ വിപണിയായ ഡൗ ജോണ്‍സ് ചരിത്രത്തിലാദ്യമായി 20,000 പോയിന്റ് കടന്നു. ഡോളറും ശക്തിയാര്‍ജ്ജിച്ചു. ഇതും സ്വര്‍ണവിലയെ ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: