കൊച്ചി: ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു. സെന്റ് തേരേസാസ് കോളജ് വിദ്യാര്‍ത്ഥിനി ഹെയ്സല്‍ രജനീഷിന്റെ കൈയാണു സഹപാഠികള്‍ തല്ലിയൊടിച്ചത്. സംഭവത്തില്‍ മൂന്നു ഡിഗ്രി വിദ്യാര്‍ത്ഥിനികള്‍ക്കും കോളേജിന് പുറത്തുള്ള ഒരു ആണ്‍കുട്ടിക്കുമെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
മരിയാ ഷാജി, മരിയാ ലിയാന്‍ഡ്രാ, ഡെയ്സി ജയിംസ് എന്നിവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നെന്നാണ് ഹെയ്സലിന്റെ പരാതി. ഹെയ്സലിന്റെ വലതു കൈ ഇവര്‍ തിരിച്ച് ഒടിക്കുകയും ചെയ്തു.
ഹെയ്സലിന്റെ ഫോണിലേക്ക് മരിയാ ഷാജിയുടെ സഹോദരന് ആല്‍വിന്റെ സുഹൃത്ത് ജോസ് മാത്യു നിരന്തരം സന്ദേശങ്ങളയച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വിദ്യാര്‍ത്ഥിനിക്ക് മര്‍ദനമേല്‍ക്കേണ്ടി വന്നത്.
വിദ്യാര്‍ത്ഥിനികളിലൊരാള്‍ കൈ പിടിച്ച് തിരിക്കുകയും മറ്റൊരാള്‍ കഴുത്തില്‍ ഇടിക്കുകയും ചെയ്തെന്ന് ഹെയ്സല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: