കൊല്ലം: വിവാദമായ കൃഷ്ണകുമാര്‍ വധക്കേസിലെ മൂന്നാം പ്രതിയും പോലീസിന്റെ പിടിയിലായി. ഈസ്റ്റ് വില്ലേജില്‍ വടക്കും’ാഗം ചേരിയില്‍ പുള്ളിക്കട പുതുവല്‍പുരയിടത്തില്‍ മുരുക(48) നെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. കൃഷ്ണകുമാര്‍ കൂട്ടുകാരായ കൊമ്പന് റോയി, പൂക്കാരി അയ്യപ്പന്, മുരുകന് എന്നിവരുമൊന്നിച്ച് പഴയ ഗോഡൗണ്‍ പുരയിടത്തില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ കൃഷ്ണകുമാറുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് പരസ്പരം കൈയ്യേറ്റം നടത്തുകയും അതിനിടയില്‍ മൂവരും ചേര്‍ന്ന് കൃഷ്ണകുമാറിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം അടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ തമിഴ്നാട്ടിലേക്കും മറ്റും വ്യാപിപ്പിക്കുകയും സേലത്ത് മുറുക്കുണ്ടാക്കുന്ന ഒരു കമ്പനിയില്‍ മുരുകനുണ്ടെന്ന വിവരം ല’ിച്ചതിനെ തുടര്‍ന്ന് മുരുകനെ സേലത്തിനടുത്തുള്ള ശിവതാപുരത്തു നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ.അശോകന്, യൂണിറ്റിലെ എസ്ഐമാരായ എച്ച്.മുഹമ്മദ്ഖാന്, എ.നിസാമുദ്ദീന്‍, ധനപാലന്, വിജയന്‍പിള്ള, സിപിഒ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: