തിരുവനന്തപുരം: സിഡ്കോ മാനേജര്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് ടി.ഒ സൂരജ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഏഴ് തസ്തികകള്‍ ഉള്ളിടത്ത് 23 മാനേജര്‍ തസ്തികകള്‍ ഉണ്ടാക്കിയെന്നാണ് കേസ്.
പൊതുമേഖലാ സ്ഥാപനമായ സിഡ്കോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചത് ഏഴ് മാനേജര്‍ തസ്തികകളായിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെ അനുസരിക്കാതെ ഒമ്പത് മാനിക്കാതെ ഒമ്പത് മാനേജര്‍ തസ്തികകള്‍ കൂടി അധികമായി വേണമെന്ന് കാട്ടി സിഡ്കോ പത്ര പരസ്യം നല്കി. ഇതിന് പുറമേ വേറെയും ചില മാനേജര്‍ തസ്തികള്‍ സൃഷ്ടിച്ചു. ഇതോടെ മൊത്തം മാനേജര്‍മാരുടെ എണ്ണം 23 ആയി ഉയര്‍ന്നു.
മാനേജര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന അന്നത്തെ വ്യവസായ സെക്രട്ടറി ടി.ഒ സൂരജ്, സിഡികോ എം.ഡി സജി ബഷീര്‍, പി.എ ഇഷാക്ക്, മറ്റ് ബോര്‍ഡംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. ഈ കേസില്‍ ത്വരിതാന്വേഷണം നടത്തുകയും കേസില്‍ കഴമ്പുണ്ടെന്ന് കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഗുരുതരമായ കുറ്റമാണ് കണ്ടെത്തിയിരിക്കുന്നതെന്നും അതിനാല്‍ കോടതി അനുമതിക്കായി കാത്തുനില്‍ക്കാതെ തന്നെ ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സിന് മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: