ഹരിപ്പാട്: മണ്ണാറശാല ഇല്ലത്തെ എം.ജി വാസുദേവന്‍ നമ്പൂതിരി (78) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ട് വളപ്പില്‍ നടക്കും.
ആര്‍എസ്എസിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു വാസുദേവന്‍ നമ്പൂതിരി. അടിയന്തിരാവസ്ഥയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച വാസുദേവന്‍ നമ്പൂതിരിയെ പതിനെട്ട് മാസത്തോളം തിരുവനന്തപുരം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ പാര്‍പ്പിച്ചിരുന്നു.
ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് മണ്ണാറശാലയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: