എളയാവൂര്: എളയാവൂര് യുപി സ്കൂള്‍ ശതോത്തരി രജത ജൂബില ആഘോഷിക്കുന്നു. ഈ വിദ്യാലയം പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന അപ്പര്‍ പ്രൈമറി വിദ്യാലയമാണ്. പഴയകാലത്തെ പ്രശസ്ത അധ്യാപകനായ കെ.ചന്തുമാസ്റ്ററാണ് അവികസിതമായ പ്രദേശത്ത് പ്രാഥമിക വിദ്യാലയം സ്ഥാപിച്ചതും ഇന്നത്തെ നിലയിലേക്ക് നയിച്ചതും. അധ്യാപകര്‍ക്ക് ജോലിസ്ഥിരതയും നിശ്ചിത വേതവും ഇല്ലാത്ത കാലത്ത് മലബാര്‍ അധ്യാപക സംഘടന രൂപീകരിച്ച് പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിച്ചത് എളയാവൂര് പ്രാഥമിക വിദ്യാലയത്തില്‍ നിന്നാണ്. ടി.എന്‍.ലക്ഷ്മണനാണ് ഇപ്പോഴത്തെ മാനേജര്‍, സ്കൂളിന്റെ ശതോത്തര രജത ജൂബിലി ജനുവരി മുതല്‍ മെയ് വരെ വിവിധ പരിപാടികളോടെ നടക്കും. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 28ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഷാഹിനാ മൊയ്തീന് അധ്യക്ഷത വഹിക്കും. മേയര്‍ ഇ.പി.ഇലത മുഖ്യാതിഥിയായിരിക്കും. വി.ജ്യോതിലക്ഷ്മി, വെള്ളോറ രാജന്, ടി.കെ.രവീന്ദ്രന്, സുരേഷ് ബാബു എളയാവൂര്, അരക്കര അബൂഞ്ഞി, എം.കെ.ശശീന്ദ്രന്, ബാബു ഗോപിനാഥ്, കെ.സി.സുധീര്‍, സി.കെ.സിന്ധു തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: