കണ്ണൂര്‍: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും കേന്ദ്രീകൃത സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും 7, 8 ക്ലാസ്സുകളിലേക്ക് കായിക പ്രതിഭകളെ തെരഞ്ഞെടുക്കും. കായിക താരങ്ങള്‍ 14 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം. ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സംസ്ഥാന മത്സരങ്ങളില്‍ 1, 2, 3 സ്ഥാനം നേടിയവര്‍ക്കും 9-ാം ക്ലാസില്‍ പ്രവേശനം അനുവദിക്കും. താല്പര്യമുള്ളവര് അതാത് ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ള സോണല്‍ സെന്ററുകളില്‍ രാവിലെ 8.30 ന് സ്പോര്‍ട്സ് കിറ്റ്, വയസ്സ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഹാജരാകണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കുട്ടികള്‍ക്ക് ഫെബ്രുവരി 3 ന് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലാണ് സെലക്ഷന് ക്യാമ്പ്. ഫോണ്‍ 0497 2700485.
പ്രതികരിക്കാൻ ഇവിടെ എഴുതുക: