കൊച്ചി: ഭിന്നശേഷിയുളള കുട്ടികള്‍ക്കായി എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തെറാപ്പി സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യാത്തവ അടച്ചുപൂട്ടുന്നതിന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്കി.
കേരള പഞ്ചായത്ത്രാജ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്തവയാണ് അടച്ച്പൂട്ടാന്‍ നിര്‍ദ്ദേശം. ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് പരിശോധന ചുമതല. 30 ദിവസത്തെ സമയപരിധിക്കുളളില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. കവളങ്ങാട്, കോട്ടപ്പടി, വടവുകോട്-പുത്തന്‍കുരിശ്, ഉദയംപേരൂര്‍, അയ്യമ്പുഴ, കാലടി, പാറക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ തെറാപ്പി സെന്ററുകള്‍ ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: