മട്ടാഞ്ചേരി: നീണ്ട പ്രക്ഷോഭങ്ങള്‍ക്കും മനുഷ്യ കുരുതിക്കും ശേഷം വല്ലാര്‍പാടത്ത് കണ്ടെയ്നര്‍ ട്രെയ്ലര് പാര്‍ക്കിങ്ങ് യാര്‍ഡ് തയ്യാറായി. വല്ലാര്‍പാടം ടെര്‍മിനലിന് വടക്ക് അഞ്ച് ഏക്കര്‍ സ്ഥലത്താണ് ബിപിസിഎല്‍ ട്രെയ്ലര് യാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. റിപബ്ലിക്ക് ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ യാര്‍ഡ് തുറന്നു നല്‍കും. രണ്ടായിരത്തോളം കണ്ടെയ്നര്‍ ട്രെയ്ലറുകളാണ് കൊച്ചിവല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്ഷിപ്പ്പ്രമെന്റ് ടെര്‍മിനലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം 600800 ട്രെയ് ലറുകള്‍ കയറ്റിറക്കുമതി സേവനവുമായി ബന്ധപ്പെട്ട്പ്രവര്ത്തിക്കുകയും ചെയ്യുന്നു. വല്ലാര്‍പാടം ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലി ലെത്തുന്ന ട്രെയ് ലറുകള്ക്ക്ഷ വര്‍ങ്ങളായി വേണ്ടത്ര പര്‍ക്കിങ്ങ് സൗകര്യമില്ലാത്തത് ഓട്ടേറെ പ്രക്ഷേഭങ്ങള്ക്കും ഇടയാക്കിയിരുന്നു. ട്രെയ്ലറുകള് റോഡരികില്‍ പാര്‍ക്കിങ്ങ് നടത്തുന്നത് മുലം കഴിഞ്ഞ രണ്ട് വര്‍ഷത്തിനകം വിവിധ അപകടങ്ങളിലായി 35ഓളം മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്.വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളെ തുടര്‍ന്നാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രെയ്ലര്യാര്ഡ് യാഥാര്‍ത്ഥ്യമായത്.ഇതോടെ വല്ലാര്‍പാടം മുതല്‍ ചേരാനല്ലുര്‍ വരെയുള്ള കണ്ടെയ്നര്‍ റോഡില്‍ പാര്‍ക്കിങ്ങ് നിരോധനം ശക്തമാക്കുകയും ചെയ്യും. രണ്ടാം ഘട്ടമായി വല്ലാര്‍പാടത്ത് പത്ത് ഏക്കര്‍ സ്ഥലം കുടി ട്രെയ്ലര് പാര്‍ക്കിങ്ങിനായി അനുവദിക്കാന്‍ തുറമുഖ ട്രസ്റ്റ് തയ്യാറായിട്ടുമുണ്ട്.’ ട്രെയ് ലര്‍ യാര്‍ഡിനൊപ്പം തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളുമൊരുക്കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: