കളമശേരി: എച്ച്എംടി ജംഗ്ഷന് വികസന കാര്യത്തില്‍ നിസ്സംഗത കാണിക്കുന്നതില്‍ പ്രതിഷേധിച്ച് എച്ച്എംടി ജംഗ്ഷന് വികസന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വികസിത നഗരമായ എച്ച്എംടി ജംഗ്ഷന്‍ന്റെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന കേരള സര്‍ക്കാരും കളമശേരി നഗരസഭയുടെയും കണ്ണ് തുറപ്പിക്കാനും മുഖഛായ മാറ്റാനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ആസൂത്രിത പദ്ധതി മൂലം നടപ്പാക്കിയ കങ്ങരപ്പടി ജംഗ്ഷന് മാതൃകയില്‍ നിര്‍ദിഷ്ട ഫുട്പാത്തുള്പ്പെടെ നാലുവരിപാതയായി വികസിപ്പിച്ച് ഗതാഗതയോഗ്യമാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. പാതയോരത്തെ കച്ചവടക്കാരുടെ പുനരധിവാസം, റെയില്‍വെ മേല്‍പ്പാലം വീതി കൂട്ടല്‍, ഓട്ടോറിക്ഷ ടാക്സി ടെമ്പോ സ്റ്റാന്റുകള്‍, കംഫര്‍ട്ട് സ്റ്റേഷന് തുടങ്ങിയവയ്ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും രാഷ്ട്രീയത്തിന് അതീതമായി ജനകീയ സദസ്സ് സംഘടിപ്പിക്കാനും തീരുമാനിച്ചു.മുന്‍ നഗരസഭ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്മാന് എം.നന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലില്‍ ജെസ്സി പീറ്റര്‍, എ.എം.യൂസഫ്, എ.എ പരീദ് എന്നിവരെ രക്ഷാധികാരികളായും എം.നന്ദകുമാറിനെ ചെയര്‍മാനായും,എം.ടി.ശിവന്,കമാല്‍ പള്ളത്ത് വൈസ് ചെയര്മാന്മാരായും,രജ്ഞു പോള്‍ ജനറല്‍ കണ്‍വീനറായും, ബൈഷി ഗോപിനാഥ്, എന്‍.ഗോപകുമാര്‍ കണ്‍വീനര്‍മാരായും, സിറാജ് ചേനക്കാല ഖജാന്‍ജിയായും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: