കാട്ടാക്കട : പൂവച്ചല്‍ പഞ്ചായത്തിലെ കുടിവെള്ള ദൗര്ലഭ്യത്തിനെതിരെയും കുഴക്കാട് അനധികൃതമായി സ്ഥാപിക്കുന്ന മൊബൈല്‍ ടവറിനെതിരെയും ബിജെപി പൂവച്ചല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂവച്ചല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നല്കി. ബിജെപി മേഖലാ പ്രസിഡന്റ് ആര്.എസ് ലാലു മേഖല ജനറല്‍ സെക്രട്ടറി എ.വി ജയകുമാര്‍, സെക്രട്ടറി സുജന്‍, യുവമോര്‍ച്ച പ്രസിഡന്റ് അജി, സതീശ്വരന്‍ ബൈജു, അശോകന് അഞ്ചു, അനി, വിജി, പി.കെ രവീന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: