കോട്ടയം: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകളുടെ ലൈസന്‍സ് നിര്‍ത്തല്‍ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് കൃത്യമായി നടപ്പാക്കുന്നതിന് പകരം അവ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിച്ച് ജനങ്ങളെ ദ്രോഹിക്കുന്നതില്‍ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കണ്വന്ഷന് പ്രതിഷേധിച്ചു.
അത്തരം മദ്യശാലകളുടെ പരസ്യബോര്‍ഡുകള്‍ ഉടനടി നീക്കം ചെയ്യുകയും ഏപ്രില്‍ ഒന്നിനകം അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്ത് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന്് യോഗം ആവശ്യപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഇല്ലാതെ മദ്യശാലകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ആ നിയമത്തില്‍ വെള്ളം ചേര്‍ക്കാതെ കര്‍ശനമായി നടപ്പാക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലഹരി വിമുക്തി പരിപാടികള്‍ സ്റ്റാറ്റിയൂട്ടറി അധികാരത്തോടെ നടപ്പാക്കാനുള്ള ചുമതലയും ഫണ്ടും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മദ്യനിരോദന സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.സി.മാമ്മച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജന.കണ്‍വീനര്‍ ഈയ്യച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഫാ.വര്‍ഗീസ് മുഴുത്തേറ്റ്,നീലിമംഗലം ഇമാം എ.എം.നിസാമുദ്ദീന്‍ മൗലവി, റവ.തോമസ്. പി.ജോര്‍ജ്ജ്, പി.പി.മാധവ കൈമള്‍, വി.എച്ച്.അബ്ദു റഷീദ് മുസലിയാര്‍, ഡോ.എം.സി.സിറിയക്ക്, ജസഫ് സെബാസ്റ്റ്യന്‍, ഷിബു ഏഴേപുഞ്ചയില്‍, എച്ച്.നൗഷാദ്, ഡോ.പി.എസ്.ശിവദാസ്, എ.വി.വിജയന്, ടി.ജി.സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: