കോട്ടയം: ബിജെപിയോടുള്ള അന്ധമായ രാഷ്ട്രീയ വൈരാഗ്യത്തിന് പാവപ്പെട്ടവരെ പട്ടിണിക്കിടരുതെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ് അഭിപ്രായപ്പെട്ടു.
കേന്ദ്രം തന്ന അരി തരൂ എന്ന മുദ്രാവാക്യവുമായി യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ അരിപിടിച്ചെടുക്കല് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അരികിട്ടില്ലെന്നാണ് പിണറായി ആദ്യം പറഞ്ഞത്. പിന്നീട് കുറഞ്ഞുപോയി എന്ന് പറഞ്ഞു. മന: പൂര്‍വ്വമാണ് റേഷന്‍കടകളില്‍ അരി എത്തിക്കാത്തതെന്ന ബിജെപിയുടെ വാദം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി.
ചിങ്ങവനം എഫ്സിഐയിലേക്ക് നടത്തിയ മാര്‍ച്ചിന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് നേതൃത്വം നല്കി. മാര്‍ച്ചില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം വിനയകുമാര്‍, ജില്ലാസെക്രട്ടറി സോബിന്‍ലാല്‍, രമ്യകൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റ് ഗോപന് കോട്ടയം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: