മഹാകവി അക്കിത്തത്തിനും കുമരനെല്ലൂരിനും തമ്മില്‍ പതിറ്റാണ്ടുകളുടെ ആത്മബന്ധമുണ്ട്. അത് പാലും പഞ്ചസാരയും എന്നതുപോലെയാണ്. പാലില്‍ നിന്നും പഞ്ചസാരയോ പഞ്ചസാരയില്‍ നിന്നും പാലോ വേര് തിരിക്കാന്‍ കഴിയില്ലല്ലോ. അതുപോലെ അക്കിത്തവും കുമരനെല്ലൂരും ഇഴുകിച്ചേര്ന്നിരിക്കുന്നുവെന്നുവേണം പറയാന്‍.
എട്ടാം വയസ്സില്‍ തുടങ്ങിയ കവിതാരചനക്ക് മട്ടും ഭാവവുംമാറിയത് കോഴിക്കോട് ആകാശവാണിയില്‍ ജോലിക്കെത്തിയ കാലംമുതലാണ് അവിടെനിന്നും തുടങ്ങിയ സാഹിത്യ കൂട്ടുകെട്ടാണ് അക്കിത്തത്തെ ലോകത്തോളം വളര്‍ന്ന മഹാകവിയാക്കി മാറ്റിയത്. ചന്ദനം ചന്ദനതതോടെന്നപോലെ, ചേരേണ്ടത് ചേരേണ്ടവരുടെ കൂട്ടത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അതിന്റെ ഗുണവും പ്രതിഫലിച്ചുതുടങ്ങി. അങ്ങനെ കുമരനെല്ലൂരില്‍ എത്തിയകാലം മുതല്‍ അദ്ദേഹത്തിന്റെ ശ്രേയസ്സ് വര്ദ്ധിച്ചുവെന്നുവേണം പറയാന്‍.
‘ഇദം ന മമ’എന്ന യജ്ഞസങ്കല്‍പ്പത്തെ സ്വജീവിതത്തില്‍ കാണിച്ചുകൊടുത്ത വ്യക്തിയാണ് അക്കിത്തം. അബ്രാഹ്മണര്‍ക്കിടയില്‍ വേദവിജ്ഞാനം വേണമെന്ന് വാദിക്കുകയും അതിനുവേണ്ടി യത്നിക്കുകയും അതിന്റെ സാഫല്യത്തില്‍ നിര്‍വൃതികൊള്ളുകയും ചെയ്തു അദ്ദേഹം. ഇതിനുവേണ്ടി യാഥാസ്ഥികത്വത്തെ വെല്ലുവിളിച്ചു. വേദവിജ്ഞാനം സംബന്ധിച്ച് വിശാലമായ കാഴ്ചപ്പാടാണ് അക്കിത്തത്തിന് ഉണ്ടായിരുന്നത്. പാഞ്ഞാള്‍, കടവല്ലൂര്‍, കുണ്ടൂര്‍, തിരുവനന്തപുരം എന്നിവടങ്ങളില്‍ നടന്ന യജ്ഞങ്ങള്ക്കുപിന്നിലെ പ്രേരണാസ്രോതസ്സുകളില് മുന്‍പന്തിയിലാണ് അദ്ദേഹം.
പൊന്നാനിയിലും കോഴിക്കോട്ടും ഉണ്ടായ സാഹിത്യകൂട്ടായ്മ ഒരു കാലത്ത് മലയാള കവിതയുടെയും സാഹിത്യത്തിന്റെയും വസന്തകാലമായിരുന്നു. അതിനെപ്പറ്റി അറിയാവുന്നവരുടെയും ചിന്തിക്കുന്നവരുടെയും എണ്ണം ഇന്ന് വിരലിലെണ്ണാവുന്നതുമാത്രം. ഇടശ്ശേരി, വി.ടി.ഭട്ടതിരിപ്പാട്, നാലപ്പാടന്, വി.എം.നായര്‍, ബാലാമണി അമ്മ, എന്‍.വി.കൃഷ്ണവാര്യര്‍, സി.ജെ തോമസ്, എം.ഗോവിന്ദന്, ചിറയ്ക്കല്‍ ടി.ബാലകൃഷ്ണന് നായര്‍. എസ്.കെ.പൊറ്റെക്കാട് അങ്ങനെ മലയാള കവിതയേയും സാഹിത്യത്തേയും വര്ണ്ണാഭസുന്ദരമാക്കി മാറ്റിയ ഒരു കാലഘട്ടത്തിന്റെ അവസാന കണ്ണികളിലൊരാളാണ് അക്കിത്തം. എം.ടി.വാസുദേവന്‍ നായര്‍, അക്കിത്തം തനിക്കാരാണെന്ന് അടുത്തകാല്തുകൂടി വിശദീകരിക്കുകയുണ്ടായി. അദ്ദേഹത്തില്‍ നിന്നും തനിക്കുകിട്ടിയ അറിവും പൊരുളും എന്താണെന്ന് എണ്ണിയെണ്ണി വിശദീകരിച്ചിരുന്നു. ഒരുകാലത്ത് മലയാളകവിതയേയും സാഹിത്യത്തേയും പൊന്നാക്കിമാറ്റിയ കേന്ദ്രമായിരുന്നു ഇവിടം.
പൊന്നാനി കേന്ദ്ര കലാസമിതിയാണ് ഇതിനൊക്കെ തുടക്കം കുറിച്ചത്. അതിന്റെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗക്ഷേമസഭയിലെ അംഗമെന്ന നിലയില്‍ നമ്പൂതിരിസമുദായത്തിന്റെ പരിഷ്കരണത്തിനുവേണ്ടി ഏറെ പരിശ്രമിക്കുവാനും കഴിഞ്ഞിരുന്നു. അതോടൊപ്പം ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പ്രസ്ഥാനത്തിന്റെ സ്വാദീനവും അദ്ദേഹത്തിനുണ്ടായിരുന്നു.
അക്കിത്തത്തിന്റെ ഉള്ളില്‍ ഉറങ്ങികിടന്ന കവിതാവാസനയെ തൊട്ടുണര്‍ത്തുകയും അതിനെ വിരിയിച്ച് കവിതയാക്കിയവരുടെയും എണ്ണത്തെപ്പറ്റി അദ്ദേഹം തന്നെ പറയുന്നുണ്ട്. കുട്ടികൃഷ്ണമാരാര് താനെഴുതിയ കവിതകളില്‍ ഒരെണ്ണം മാത്രമേ വായിച്ചിട്ടുള്ളുവെന്നും അതില്‍ ഇരുപത്തിരണ്ടാം ശ്ലോകത്തിലെത്തിയപ്പോള് ഇതുമാത്രമാണ് ഇതില്‍ കവിത എന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ തെറ്റും ശരിയും വിശദീകരിക്കുകയും ചെയ്തു. ഇത് തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് അക്കിത്തം പറയുന്നുണ്ട്.
മലയാള കവിതകള്‍ ഉള്ളിടത്തോളം കാലം അക്കിത്തം കവിതകളും നിലനില്ക്കും. എന്നുവച്ചാല്‍ മനുഷ്യനുള്ളിടത്തോളം കാലം രാമായണവും ഉണ്ടായിരിക്കും എന്നുപറയുന്നതുപോലെ. പഴഞ്ചൊല്ലുകള്‍.
എന്റെയല്ലെന്റെയല്ലന്റെയല്ലീ കൊമ്പനാനകള്‍
എന്റെയീ മഹാക്ഷേത്രവും മക്കളേ!
‘പണ്ടത്തെ മേശ്ശാന്തി’ എന്നകവിതയിലെ സുപ്രസിദ്ധമായ ശ്ലോകമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: