പെരുമ്പിലാവ് : കടവല്ലൂര്‍ പഞ്ചായത്ത് മെമ്പറും സിപിഎം നേതാവുമായ പി.വി. സുരേഷ് നിക്ഷേപ തട്ടിപ്പ് നടത്തി എന്നാരോപിച്ച് കൊരട്ടിക്കരയുടെ വിവിധ പ്രദേശങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.
കൊരട്ടിക്കര അമ്പലക്കമ്മറ്റിയുടെ മറവില്വില് ഇയാള്‍ ചിട്ടി നടത്തിയതായിരുന്നു. സിപിഎം ഗുണ്ടാ രാഷ്ട്ടീയത്തെ ഭയന്ന് നിക്ഷേപകര്‍ നേരില്‍ പ്രതികരിക്കാന്‍ വരുന്നില്ല. വഞ്ചിതരായ ജനങ്ങള്‍ തങ്ങളുടെ പണം ചോദിച്ചു ചെന്നപ്പോള്‍ ഭിഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം.ഇത് സംബന്ധിച്ച് സിപിഎം നേത്യത്വം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ പഞ്ചായത്തംഗം കുറി വിളിച്ചവര്‍ക്ക് പണം തിരിച്ച് നല്കയില്ലെന്നും ക്ഷേത്രത്തിനായി വാങ്ങിയ ഭൂമി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ആരോപണം ഉണ്ട്. ഈ സംഭവത്തിനെതിരെ നോട്ടിസുകളും പോസ്റ്ററും പ്രചരിക്കുന്നുണ്ട്. കൂടാതെ 30 വര്‍ഷം മുമ്പ് ഇതേ വ്യക്തി അക്കികാവില്‍ പഴഞ്ഞി റോഡില്‍ ചിട്ടിക്കമ്പിനി നടത്തി ലക്ഷകണക്കിന് രൂപയുമായി സ്ഥലം വിട്ടിരുന്നതായും പറയപ്പെടുന്നുണ്ട്. ഇയാള്‍ക്കൊതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: