കുമളി: മികച്ച സേവനത്തിന് കേരള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് കമ്പംമെട്ട് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥന് അര്‍ഹനായി. സിവില്‍ എക്സൈസ് ഓഫീസര്‍ അനീഷ് റ്റി. എ. ആണ് സുത്യര്‍ഹമായ സേവനത്തിനുളള ഈ വര്‍ഷത്തെ കേരളാ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് കരസ്ഥമാക്കിയത്. 2009ലാണ് വണ്ടിപ്പെരിയാറില്‍ എക്സൈസ് ഗാര്‍ഡായി സര്‍വ്വീസില്‍ പ്രവേശിക്കുന്നത്.
ഇവിടെ 6 വര്‍ഷക്കാലത്തോളം ജോലി ചെയ്
തപ്പോള്‍ എടുത്ത കേസുകളാണ് മികവിന്റെ പടവുകളിലേക്ക് എത്തിച്ചത്. സുനില്‍രാജ് സികെ എക്സൈസ് ഇന്‍സ്പെക്ടര്‍ ആയിരിക്കെ 11 കിലോ ഹാഷിഷ് ഓയിലും 10 കിലോ കഞ്ചാവും പിടിച്ച കേസുകളില്‍ നിര്‍ണ്ണായകമായ പങ്കാണ് ഈ ഉദ്യോഗസ്ഥനുള്ളത്. കുമളി ചെക്ക്പോസ്റ്റ്, കട്ടപ്പന റേഞ്ച് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. സത്യസന്ധമായി നിയമം അനുശാസിക്കുന്ന രീതിയില്‍ മാത്രമെ തുടര്‍ന്നും ജോലി ചെയ്യൂ എന്നാണ് മെഡല്‍ ലഭിച്ച വേളയിലും അനീഷിന്റെ പ്രതികരണം.
ഇടുക്കി ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ എ നെല്‍സണ്‍-ന്റെ പ്രത്യേക സ്ക്വാഡിലെ അംഗമാണ്. വണ്ടന്മേട് ചേറ്റുകുഴി സ്വദേശിയായ അനീഷ് മൂന്ന് വര്‍ഷത്തോളം നെറ്റിത്തൊളുവില് പോസ്റ്റ്മാനായി ജോലി ചെയ്തിട്ടുണ്ട്. അച്ഛന് ആനന്ദന്, അമ്മ സുമതി, ഭാര്യ ശ്രീജ, മകള്‍ ശ്രേയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: