കാഞ്ഞാര്‍: റിസോര്‍ട്ടില്‍ നിന്ന് മാലിന്യം ഒഴുക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചു. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തഹസില്‍ദാര്‍ സോമനാഥന് നായരും മുട്ടം വില്ലേജ് ഓഫീസറു
ം ഉള്‍പ്പടെയുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.
മലങ്കര ജലാശയത്തിലേക്ക് തുറന്ന് വെച്ച രീതിയില്‍ പൈപ്പ് കണ്ടെങ്കിലും മാലിന്യം ഒഴുക്കുന്നതിന്റെ അടയാളങ്ങള്‍ ഒന്നും തന്നെ കാണാന്‍ കഴിഞ്ഞില്ലെന്ന് മുട്ടം വില്ലേജ് ഓഫീസര്‍ പറഞ്ഞു. ഇക്കാരണങ്ങളാല്‍ ഈ പൈപ്പിലൂടെ മലിനജലം ഒഴുക്കരുത് എന്ന് ആവശ്യപ്പെട്ട് മുട്ടം വിലേജ് ഓഫീസര്‍ റിസോര്‍ട്ട് ഉടമക്ക് രേഖാമൂലം നിര്‍ദേശം നല്കി.
മലങ്കര ഡാമിന് സമീപത്തായി സ്ഥിതി ചെയ്യുന്ന അലാന്റാ എന്ന റിസോര്ട്ടിനെതിരയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിസോര്‍ട്ടില്‍ നിന്നും നാല് ഇഞ്ച് വലിപ്പമുള്ള ഒരു പി.വി.സി പൈപ്പ് മലങ്കര ജലാശയത്തിലേക്കായി
തുറന്ന് വെച്ചിട്ടുണ്ട്. ഇത് വഴി മാലിന്യം ഒഴുക്കിയാല്‍ നിരവധി കുടിവെള്ള പദ്ധതികള്‍ മലിനമാകും. പതിനായിരക്കണക്കിന് ജനങ്ങള്‍ രോഗബാധിതരാകുകയും ചെയ്യും.
മഴവെള്ളം ഒഴുക്കിക്കളയുന്നതിനായി സ്ഥാപിച്ച പൈപ്പാണിതെന്നും ഇതുവഴി ഒരു വിധ മലിനജലവും ഒഴുക്കുന്നില്ലെന്നും റിസോര്‍ട്ട് ഉടമ റിസോര്‍ട്ട് ഉടമ പ്രിന്‍സ് പറഞ്ഞു. വൈരാഗ്യത്തിന്റെ പേരിലാണ് ഇത്തരത്തിലൊരു പരാതി നല്‍കിയതെന്നുമാണ് ഉടമയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: