ചേര്‍ത്തല: കണ്ടമംഗലം ശ്രീരാജരാജേശ്വരി മഹാദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങളുടെ ഭാഗമായി ഇന്ന് സമൂഹ വിവാഹവും മെഗാതിരുവാതിരയും നടക്കും. അഞ്ഞൂറോളം അംഗനമാരാണ് വൈകിട്ട് അഞ്ചിന് തിരുവാതിര കളിച്ച് കണ്ടമംഗലത്തമ്മയ്ക്ക് അര്‍ച്ചന നടത്തുന്നത്. അഞ്ച് വയസു മുതല്‍ 70 വയസ് വരെയുള്ള സ്ത്രീകളും കുട്ടികളുമാണ് ചരിത്രമാകാന്‍ പോകുന്ന മെഗാതിരുവാതിരയില്‍ അണിനിരക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന പരിശീലനം ഇന്നലെ പൂര്‍ത്തിയായി.
ശ്രീജ ജയകൃഷ്ണനും ശോഭന രാമചന്ദ്രനും രചിച്ച പാട്ടുകളുടെ താളത്തിനൊത്താണ് വനിതകളുടെ ചുവടുവയ്പ്. തിരുവാതിര ചുവടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡാന്‍സ് ടീച്ചര്‍ മിനി ചന്ദ്രബാബുവാണ.് പ്രസന്ന ഗോപാലനാണ് തിരുവാതിരയ്ക്ക് നേതൃത്വം നല്‍കുന്നത്.
ഉച്ചയ്ക്ക് 11.30 നും 12.15 നും മദ്ധ്യേ സമൂഹവിവാഹം നടക്കും. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജിതിന് ഗോപാല്‍ തന്ത്രി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 10ന് ചലച്ചിത്രസംഗീത സംവിധായകനും ഗായകനുമായ ബിനു ആനന്ദിന്റെ സംഗീതസദസ്, ഉച്ചയ്ക്ക് ഒന്നിന് ചേര്‍ത്തല രാഗസുധയുടെ സംഗീതാര്‍ച്ചന, വൈകിട്ട് ഏഴിന് ഒ.ജി സുരേഷ് സംസ്കൃതിയും സംഘവും അവതരിപ്പിക്കുന്ന ഹൃദയഗീതങ്ങള്‍ എന്നിവ നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: