തൃശൂര്‍: ഹയര്‍ സെക്കന്‍ഡറി ക്ലസ്റ്റര്‍ യോഗം ജില്ലയിലെ അനംഗീകൃത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ ബഹിഷ്കരിച്ചു. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ ജില്ലയിലെ 17 സ്കൂളുകളില്‍ നിന്നായി ഇരുനൂറോളം അധ്യാപകര്‍ പങ്കെടുത്തു. യോഗത്തില്‍ കേരള നോണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് പ്രതിനിധികളായ എം.വി. പ്രദീപ്, എ.പി. ജിജോ, സി.ഐ. സിജോ, സരിത പി. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
201415ല്‍ പുതിയതായി ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ അധ്യാപകരാണ് അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് രംഗത്തിറങ്ങിയത്. 201415 മുതല്‍ 201617 വരെ തുടര്‍ച്ചയായി ഗസ്റ്റ് അധ്യാപകരായി ജോലിയെടുത്തിട്ടും ഇവര്‍ക്ക് ഒരു രൂപ പോലും വേതനം ലഭിച്ചിട്ടില്ല. മൂന്നുവര്‍ഷമായി തസ്തിക സൃഷ്ടിക്കുന്നതിനെക്കുറിച്ചും ഔദ്യോഗികമായി സര്‍ക്കാരില്‍നിന്നും യാതൊരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനവ്യാപകമായി നടക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങള്‍ ബഹിഷ്കരിച്ച് അധ്യാപകര്‍ പ്രതിഷേധിച്ചത്. ഈ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു തൃശൂരിലെ പ്രതിഷേധമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.ഐ. സിജോ പറഞ്ഞു.
2016 ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യാപകഅനധ്യാപക തസ്തികകള്‍ക്ക് നിയമനാംഗീകാരം നല്‍കിയതാണ്. എന്നാല്‍ ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നില്ല. പിന്നീട് 2016 ഏപ്രില്‍ 11ന് 77/2016 ഉത്തരവുപ്രകാരം തസ്തിക സൃഷ്ടിക്കാന്‍ തീരുമാനമായി. എങ്കിലും വിശദമായ ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ല. ഗസ്റ്റ് അധ്യാപകര്‍ക്ക് 2014-15, 2015-16 വര്‍ഷങ്ങളിലെ വേതനം നല്കാന് 2016 ഒക്ടോബര്‍ 31ന് 185/2016 പ്രകാരം ഉത്തരിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും വേതനം ലഭിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
തസ്തിക സൃഷ്ടിച്ച് ഉത്തരവിറങ്ങാത്തതിലും ആദ്യ രണ്ടുവര്‍ഷത്തെ വേതനം ലഭ്യാക്കാത്തിലും പ്രതിഷേധിച്ച് മോഡല്‍ പരീക്ഷകള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, സി.ഇ. മോണിറ്ററിങ്, സി.ഇ. മാര്‍ക്കുകളും അപ്ലോഡിങ് എന്നിവയില്‍നിന്നും വിട്ടുനില്‍ക്കുമെന്നും 201415, 201516 അധ്യനവര്ഷങ്ങളില് അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെയും അധിക ബാച്ചുകളിലെയും അധ്യാപകരുടെ സംഘടനയായ കെ.എന്‍.എച്ച്.എസ്.ടി.എ. ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: