ഡോ.ഹബീബ് മുഹമ്മദിനെ അറസ്റ്റ് ചെയത് പോലീസ് വാഹനത്തില്‍ കയറ്റുന്നു
തൃശൂര്‍ : പിജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മെഡിക്കല്‍ കോളേജ് അസി.പ്രൊഫസര്‍ അറസറ്റിലായി. മുളംകുന്നത്തുകാവ് മെഡി. കോളേജിലെ സര്ജന് ഡോ.ഹബീബ് മുഹമ്മദ് ആണ് പിടിയിലായത്. വൂ#ിദ്യാര്ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ഡോ.ഹബീബ് മുഹമ്മദിനെ സര്‍വിസില്‍ നിന്ന് സസ്പെന്റെ ചെയ്തു. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. തന്റെ താത്പര്യത്തിന് വഴങ്ങിയാല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കാമെന്നും ആരെയും പടിപ്പിക്കാത്ത ചില പാഠങ്ങള്‍ പഠിപ്പിക്കാമെന്നും ഇയാല്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നു.
ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിനി ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റു വിദ്യാര്‍ത്ഥികളെത്തിയാണ് രക്ഷിച്ചത്.
കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് ഇന്നലെ പ്രതിഷേധവുമായി മെഡിക്കല്‍ കേളേജിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തുവന്നു. ഇതോടെ പോലീസ് അദ്യാപകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനു മുന്‍പും ഡോ .ഹബിബിനെതിരെ സമാനമായ ആരോപണമുയര്ന്നിട്ടുള്ളതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. സിപിഎം അനുഭാവിയായ അധ്യാപകനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി അനില്‍ അക്കര എംഎല്‍എ ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: