കൊച്ചി: പോലീസിനെക്കുറിച്ചുയരുന്ന പരാതികളില്‍ പോലീസ് അന്വേഷണം നടത്തുന്നത് പാഴ്വേലയാണെന്നും അതിനോട് യോജിപ്പില്ലെന്നും പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാര്‍ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്. അതൊരു സാമാന്യ ശാസ്ത്രമാണ്, ഒരുദ്യോഗസ്ഥനെതിരേയുള്ള പരാതിയില്‍ മേലധികാരി നടത്തുന്ന അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കപ്പെടും.
അതിനാല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നത് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നാണ്. ഏലൂര്‍ പോലീസ് എസ്ഐ പ്രേംലാല്‍, യുവമോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിനെതിരെയുള്ള പരാതി പരിഗണിക്കുകയായിരുന്നു അതോറിറ്റി ചെയര്മാന്.
എസ്ഐ പ്രേംലാലിന്റെ സര്‍വീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ചെയര്മാന്, 2014 ബാച്ചില്‍ പെട്ട പോലീസുദ്യോഗസ്ഥരില്‍ പ്രതീക്ഷ നശിച്ചെന്നും അവരില്‍ അധികവും കുപ്രസിദ്ധരാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: