ആലപ്പുഴ: എന്‍എസ്എസ് സോഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ കരയോഗത്തില്‍ ആശ്രയ ഇ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനു മുന്നോടിയായി കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ, താലൂക്ക് യൂണിയനുകളിലെ വനിതാ സംരംഭകര്‍ക്കായി ദ്വിദിന പരിശീലന പരിപാടി നടത്തി. എന്‍എസ്എസ് സോഷ്യല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട് മെന്റ് സെക്രട്ടറി വി.വി. ശശിധരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം അമ്പലപ്പുഴ താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള നിര്‍വ്വഹിച്ചു. പി. രാജഗോപാല പണിക്കര്‍, വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, കെ. ഹരിദാസ്, കെ.എസ്. വിനയകുമാര്‍, ഡോ. രമാദേവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: