ചേര്‍ത്തല: നിത്യജീവിതത്തില്‍ മനുഷ്യന് ചെയ്യുന്ന കര്‍മത്തിലെ പാപദേഷങ്ങളെ ശുദ്ധീകരിക്കാനുള്ള യജ്ഞശാലയാണ് ക്ഷേത്രങ്ങളെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. തിരുനല്ലൂര്‍ ഗോവിന്ദപുരം ക്ഷേത്ര പുനരുദ്ധാരണ ഫണ്ട് സമാഹരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം പ്രസിഡന്റ് ജി. രാജു അദ്ധ്യക്ഷത വഹിച്ചു. വൈക്കം എസ്. കൃഷ്ണന് കൈതാരം ഫണ്ട് സമര്‍പ്പണം നിര്‍വഹിച്ചു. തന്ത്രി വേഴപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: